Type Here to Get Search Results !

Bottom Ad

കെഎംസിസിയുടെ കാരുണ്യത്തില്‍ നാടണഞ്ഞ ആഹ്ലാദത്തില്‍ കുമ്പഡാജെയിലെ ദയാനന്ദന്‍: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വീട് അണുനശീകരണം നടത്തി


കാസര്‍കോട് (www.evisionnews.co): കെഎംസിസിയെ കുറിച്ചുപറയാന്‍ കുമ്പഡാജെ പഞ്ചായത്ത് പൊടിപള്ളയിലെ ദയാനന്ദന് ഒരുപാടുണ്ട്. നീണ്ട 23വര്‍ഷം പ്രവാസ ജീവിതം നയിക്കുമ്പോളും കൊറോണ കാലത്ത് ജോലിയില്ലാതെ മൂന്നു മാസത്തിലേറെ റൂമില്‍ താമസിക്കുമ്പോഴും കൂട്ടിന് വീട്ടുകാരെ പോലെ നിന്ന് സഹായിച്ചത് കെഎംസിസി മാത്രമാണ്. കെഎംസിസി ഒരുക്കിയ ചാര്‍ട്ടഡ് ഫ്‌ളൈറ്റില്‍ നാടണഞ്ഞ ദയാനന്ദന്‍ 15 ദിവസത്തെ ഹോം കോറന്റീന്‍ ശേഷം ഇന്നലെ കുമ്പഡാജെ പഞ്ചായത്ത് യൂത്ത് ലീഗ്, വൈറ്റ് ഗാര്‍ഡും ചേര്‍ന്ന് അണുനശീകരണം നടത്തി വീട് ശുദ്ധീകരിച്ചു. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഫാറൂഖ് കുമ്പഡാജെ, ഹമീദലി മാവിനകട്ട, ശിഹാബ് പഴയപുര, മുജീബ് കുമ്പഡാജെ, ഇര്‍ഷാദ് കുമ്പഡാജെ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad