കാസര്‍കോട് (www.evisionnews.co) മാവുങ്കാല്‍ നെല്ലിത്തറ എക്കാലില്‍ തോട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചെറുവത്തൂര്‍ പൊള്ളപ്പൊലിലെ പരേതനായ ചാത്തുവിന്റെ ഭാര്യ കെവി തങ്കമണി (60)യുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ എക്കാലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മണ്ണട്ട താനത്തിങ്കാല്‍ തോട്ടില്‍ നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെയാണ് തങ്കമണി ഒഴുക്കില്‍പെട്ട് കാണാതായത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് വരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തുന്നിതിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏക മകള്‍: പുഷ്പവല്ലി (ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപിക) മരുമകന്‍: ബാബു എക്കാല്‍.
Post a Comment
0 Comments