കേരളം (www.evisionnnews.co): തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധി. ആറു ദിവസത്തിനിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു ഡോക്ടര്‍മാര്‍ക്കാണു രോഗം ബാധിച്ചത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതില്‍ കോവിഡ് ഡ്യൂട്ടിയില്‍ ഇല്ലാത്തവരും ഉള്‍പ്പെടും. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന 40 ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 150 ജീവനക്കാരാണ് ആകെ ക്വാറന്റീനില്‍ പോയത്.
Post a Comment
0 Comments