കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ തലത്തിലെത്തിക്കാനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ പഠിച്ച് ആവശ്യമായ പ്രതിവിധികള്‍ കണ്ടെത്തുന്നതിനും സംസ്ഥാനതലത്തില്‍ രൂപീകൃതമായ സമൃദ്ധി ക്ഷീര കര്‍ഷക സംഘം (എസ്‌കെകെഎസ്) ജില്ലാ സമിതിക്ക് രൂപംനല്‍കി. ജില്ലയിലെ ക്ഷീര കര്‍ഷകരെ മെമ്പര്‍ഷിപ്പ് നല്‍കി സമിതിയുടെ അംഗങ്ങളാക്കും. അതിന് ആവശ്യമായ മെമ്പര്‍ഷിപ്പ് ഫോറം വിതരണം ചെയ്യാനും തീരുമാനിച്ചു.
ഭാരവാഹികള്‍: അബൂബക്കര്‍ സിദ്ദീഖ് കണ്ടിഗെ (പ്രസി), ചന്ദ്രശേഖരന്‍, മുസ്തഫ (വൈസ് പ്രസി), ജഗദീഷ് (ജന. സെക്ര), സിറാജുദ്ധീന്‍, സിബി (ജോ. സെക്ര), ഫാറൂഖ് കുമ്പഡാജെ (കാഷ്യര്‍), ബെന്നി, ഖലീല്‍, സാബിഖ്, നിധീഷ്, മാത്യു, ഷരീഫ്, ഉഷ (അംഗങ്ങള്‍).
Post a Comment
0 Comments