Type Here to Get Search Results !

Bottom Ad

കാസര്‍കോട് എംജി റോഡില്‍ മാര്‍ക്കറ്റിലേക്കുള്ള എല്ലാ വഴികളും അടച്ചു: നഗരം പോലീസ് നിയന്ത്രണത്തില്‍


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ സമ്പര്‍ക്ക ബാധ പെരുകിയതോടെ കാസര്‍കോട് നഗരത്തില്‍ കനത്ത ജാഗ്രത. എംജി റോഡില്‍ നിന്ന് മാര്‍ക്കറ്റിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു. കൂടാതെ വ്യാപാരഭവന്‍, മൗലവി ബുക്ക് ഡിപ്പോ, മാര്‍ജിന്‍ഫ്രീയിലേക്കുള്ള വഴിയും പോലീസ് അടച്ചു. നഗരത്തില്‍ എല്ലായിടത്തും പോലീസ് പിക്കറ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കാസര്‍കോട് ടൗണില്‍ ഏറെ തിരക്കുള്ള സ്ഥലത്തെ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശികളും 46,28 വയസുള്ള മധൂര്‍ പഞ്ചായത്ത് സ്വദേശികള്‍ക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ നഗരം ഭീതിയുടെ മുള്‍മുനയിലായി. വൈകിട്ട് മൂന്നു മണിയോടെ അണങ്കൂരിലെ കാര്‍ ഷോറൂമില്‍ ജോലി ചെയ്യുന്ന മുളിയാര്‍ പഞ്ചായത്ത് സ്വദേശിക്ക് കോവിഡ് ബാധിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നാലുമണിയോടെ പച്ചക്കറിക്കടയിലെ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ച വിവരമെത്തിയതോടെ നഗരം ഭീതിയിലാണ്ടു. 

സമ്പര്‍ക്ക ബാധ കൂടിവരുന്ന സാഹചര്യത്തില്‍ എല്ലാ വിധ മുന്‍കരുതലുകളും ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പും പോലീസും മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി ജൂലൈ 17വരെ കാസര്‍കോട് പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകള്‍ അടക്കം ജില്ലയിലെ വ്യാപാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 

Post a Comment

0 Comments

Top Post Ad

Below Post Ad