ബദിയടുക്ക (www.evisionnews.co): ചര്‍ളടുക്ക പൗരപ്രമുഖനും ദീര്‍ഘകാലം ചര്‍ളടുക്ക ജമാഅത്ത് പ്രസിഡന്റുമായ ഓട്ടിനടുക്കം ഷെയ്ഖ് അലി ഹാജി (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മികച്ച കര്‍ഷകനും കൂടിയായിരുന്നു.
ഭാര്യ: നഫീസ ആരിക്കാടി. മക്കള്‍: സലീം (വ്യാപാരി), അബ്ദുല്‍ റഹീം (അബൂദാബി). മരുമക്കള്‍: ഫൗസിയ മീത്തല്‍ നെക്രാജെ, മസീന. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി ഗുല്‍സാര്‍, ഹസൈനാര്‍ ഹാജി, ദൈനബി, ബീവി, പരേതരായ വൈ സീതി, വൈ ഇസ്മായില്‍ ഹാജി, മൊയ്തീന്‍.
Post a Comment
0 Comments