Type Here to Get Search Results !

Bottom Ad

'വിദ്യാര്‍ത്ഥികള്‍ക്കൊപ്പം': ജില്ലാ എംഎസ്എഫ് ക്യാമ്പയിന് തുടക്കമായി


കാസര്‍കോട് (www.evision): വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കുന്ന 'വിദ്യാര്‍ത്ഥിക്കൊപ്പം' എംഎസ്എഫ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. പഠനത്തിന് സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ എംഎസ്എഫ് സംസ്ഥാനത്തുടനീളം സമരവുമായി ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ എംഎസ്എഫ് ക്യാമ്പയിനുമായി മുന്നോട്ടുവന്നത്. 

ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ ബീരിച്ചേരിയില്‍ മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പികെ ബാവ നിര്‍വഹിച്ചു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ ട്രഷറര്‍ അസ്ഹറുദീന്‍ മണിയനോടി, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ജാബിര്‍ തങ്കയം, റംഷീദ് തോയമ്മല്‍, ജില്ലാ സെക്രട്ടറിമാരായ സിദീഖ് മഞ്ചേശ്വരം, താഹ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, ഫായിസ് ബീരിച്ചേരി, ഷുഹൈബ് വിപിപി, ശമ്മാസ് സലാം, ഇര്‍ഷാദ് ഇബ്രാഹിം, സുന്‍സുന്‍ വിപിപി, ഹാഫിസ് വിപിപി, സഹീര്‍, ഹാഷിര്‍ സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad