Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ സര്‍വീസ് നാളെ മുതല്‍: ചാര്‍ജ് വര്‍ധന ഉണ്ടാവില്ല

കേരളം (www.evisionnews.co): സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. അതേസമയം, ബസ് ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് രണ്ട് മൂന്ന് ഘട്ടങ്ങളിലായാണ് പൊതുഗതാഗതം പുന:സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയ്ക്കകത്തുള്ള സര്‍വീസ് ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ അന്തര്‍ ജില്ലാ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. അടുത്തഘട്ടത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. ഇതിനോടൊപ്പമോ ശേഷമോ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കും മന്ത്രി പറയുന്നു.

രാവിലെ അഞ്ച് മണിമുതല്‍ രാത്രി 9 മണി വരെയാവും ബസ് സര്‍വീസ് നടത്തുക. ബസ് ജീവനക്കാരും യാത്രക്കാരും എല്ലാ സുരക്ഷാമുന്‍കരുതലുകളും സ്വീകരിക്കണം. എല്ലാ ബസ്സുകളിലും വാതിലിന്റെ അടുത്ത് സാനിറ്റൈസര്‍ കരുതണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ ബസ്സിന് സ്റ്റോപ്പ് അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിന്നും ആളുകളെ കയറ്റുകയോ ആളെ ഇറക്കുകയോ ചെയ്യില്ല. മൂന്ന് മാസത്തേക്ക് റോഡ് ടാക്സില്‍ നല്‍കിയ ഇളവ് ജൂണ്‍ 30 വരെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad