Type Here to Get Search Results !

Bottom Ad

മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം:ആളുകളുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശം


ചെന്നൈ (www.evisionnews.co): തമിഴ്നാട്ടില്‍ മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സംസ്ഥാനത്തെ സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും സ്പാകളിലുമെത്തുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കി. സലൂണില്‍ എത്തുന്ന ആളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി രജിസ്ടര്‍ സൂക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി. മുടി വെട്ടാനെത്തുന്നവര്‍ക്കോ സലൂണിലെ ജീവനക്കാര്‍ക്കോ കൊവിഡ് സ്ഥിരീകരിച്ചാല്‍ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതിനുള്ള മുന്‍ കരുതല്‍ നടപടിയായാണ് തീരുമാനം. ലോക് ഡൗണില്‍ ഇളവുകള്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് തമിഴ്നാട്ടില്‍ സലൂണുകള്‍ തുറന്നത്. ചെന്നൈ ഒഴികെയുള്ള ഇടങ്ങളില്‍ ഒരാഴ്ച മുമ്പേ തന്നെ സലൂണുകള്‍ തുറന്നിരുന്നു. ചെന്നൈയില്‍ തിങ്കളാഴ്ചയാണ് സലൂണുകളും ബ്യൂട്ടിപാര്‍ലറുകളും തുറന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad