കാസര്‍കോട് (www.evisionnews.co): ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും കന്നട വിഭാഗത്തിനുള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ സംഗമം നടത്തി.
യൂത്ത് ലീഗ് ജില്ലാ വൈസ്. പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ഷാനവാസ് മാര്‍പാനടുക്ക, അജ്മല്‍ മിര്‍ഷാന്‍, ഇബ്രാഹിം കാസിയാറകം, അറഫാത്ത് കൊവ്വല്‍, അഫ്‌സല്‍ പള്ളിക്കല്‍ പങ്കെടുത്തു.
Post a Comment
0 Comments