കോഴിക്കോട്: (www/evisionnews.co) കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. 26കാരിയായ ഷബ്‌നാസ് ആണ് മരിച്ചത്. ദുബൈയില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു എടപ്പാള്‍ സ്വദേശിനി ഷബ്‌നാസ്. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ഇന്നലെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വൈദികന്‍ മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് മരണം പതിനൊന്നായി. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൈദികന്‍ റവ. ഫാ കെജി വര്‍ഗീസാണ് (77) ഇന്നലെ മരിച്ചത്. വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല.
Post a Comment
0 Comments