കാസര്‍കോട് (www.evisionnews.co): ഒരു സമ്പര്‍ക്കം ഉള്‍പ്പടെ ഒമ്പതുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൂന്നാം ഘട്ടത്തി്ൽ പോസിറ്റീവ് കേസുകള്‍ 121ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 98ആയി. സമ്പര്‍ക്കം വഴി ഒരാള്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് നാലുപേര്‍ക്കും കുവൈറ്റില്‍ നിന്നുംവന്ന മൂന്നുപേര്‍ക്കും ചെന്നൈയില്‍ നിന്നുംവന്ന ഒരാള്‍ക്കുമാണ് രോഗം ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.
മെയ് 23ന് ട്രെയിനില്‍ വന്ന 62 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി, 24ന് ബസില്‍ വന്ന 60 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, 26ന് ട്രാവലറില്‍ വന്ന 41 വയസുള്ള കുമ്പഡാജെ പഞ്ചായത്ത് സ്വദേശി, 18ന് ബസില്‍ വന്ന 32 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവരാണ് മഹാരാഷ്ടയില്‍ നിന്നെത്തിയവര്‍.
മെയ് 27ന് കുവൈറ്റില്‍ നിന്നുംവന്ന 43 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശിക്കും 30ന് വന്ന 47 വയസുള്ള അജാനൂര്‍ സ്വദേശിക്കും ഇയാളുടെ ഏഴുവയസുള്ള മകനും രോഗം സ്ഥിരീകരിച്ചു. 19ന് ചെന്നൈയില്‍ നിന്ന് ബസില്‍ വന്ന 20 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിക്കും 28 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശിക്ക് സമ്പര്‍ക്കം വഴിയും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ഒന്നരമാസമായി ഈസ്റ്റ് എളേരി പഞ്ചായത്തിലാണ് താമസം.
ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഏഴു പേര്‍ക്ക് രോഗം ഭേദമായി. മെയ് 18ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പൈവളിഗെ സ്വദേശി, 24ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള കുമ്പള സ്വദേശി, 32 വയസുള്ള മംഗല്‍പാടി സ്വദേശി 44,47 വയസുള്ള പൈവളിഗെ സ്വദേശികള്‍, 25ന് രോഗം സ്ഥിരീകരിച്ച 47,30 വയസുള്ള കുമ്പള സ്വദേശികള്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
Post a Comment
0 Comments