Type Here to Get Search Results !

Bottom Ad

'ഇലയുണ്ട്, സദ്യയില്ല'; പ്രവാസി ലീഗ് പ്രതിഷേധ സംഗമം കാസര്‍കോട് ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍

കാസര്‍കോട് (www.evisionnews.co): കേന്ദ്ര- കേരള സര്‍ക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികക്കെതിരെ വേറിട്ട സമരവുമായി പ്രവാസി ലീഗ്. കോവിഡ് ബാധിച്ച് ദിനംപ്രതി മലയാളികള്‍ അടക്കം പ്രവാസ ലോകത്ത് മരിച്ചുവീഴുകയാണ്. അവരുടെ കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാണ്. രോഗത്തിന്റെ പിടിയിലമര്‍ന്ന് നൂറുക്കണക്കിന് ആളുകള്‍ വിവിധ തരത്തില്‍ കഷ്ടപ്പെടുകയാണ്. മരണപ്പെട്ട കുടുംബങ്ങള്‍ക്ക് മതിയായ നഷ്ട പരിഹാരം കൊടുക്കാന്‍പോലും സര്‍ക്കാര്‍ തയാറായിട്ടില്ല.

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി കള്‍ക്ക് മതിയായ സൗജന്യ താമസമൊരുക്കുന്നതില്‍ പോലും സര്‍ക്കാര്‍ പിന്നോക്കം പോയിരിക്കുകയാണ്. ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നതിനുമായി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജൂണ്‍ 3ന് നടത്തുന്ന പ്രതിഷേധ സംഗമം ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുവാന്‍ പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ ഭാരവാഹികളുടെയും  മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്ത ഓണ്‍ലൈന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ഖജാഞ്ചി കാപ്പില്‍ പാഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എപി ഉമ്മര്‍ അധ്യക്ഷത വഹിച്ചു.

ടിപി കുഞ്ഞബ്ദുല്ല ഹാജി എന്‍എ മജീദ്, കൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, എം.പി. ഖാലിദ്, വി.യു. അബ്ദുല്ല, റസ്സാഖ് തായലക്കണ്ടി, ടി.എം.ശുഐബ്, ഏരോല്‍ മുഹമ്മദ് കുഞ്ഞി, എസ്.എം ശാഫി ഹാജി, ബഷീര്‍ കല്ലിങ്കാല്‍, കെ.പി.എ.മജീദ്, അബ്ദു റഹിമാന്‍ ഉദയ, ഗഫൂര്‍ തളങ്കര, പി.എ.റഹിമാന്‍, യു.പി.എ. റസാഖ്, ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി, സെക്രട്ടറി ബഷീര്‍ പാക്യാര സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad