ജനറല്‍ ആശുപത്രിയില്‍ കുട്ടിയുടെ മൃതശരീരം പരിശോധിക്കാതെ പോസ്റ്റ്മാര്‍ട്ടത്തിന് നിര്‍ദേശിച്ചെന്നും ഒരു പിഞ്ചുകുട്ടിയുടെ മൃതദേഹം ഒന്നര മണിക്കൂറോളം തങ്ങളുടെ കൈയ്യില്‍ നിന്ന് ഏറ്റുവാങ്ങുക പോലും ചെയ്തില്ല. പിന്നീട് മോര്‍ച്ചറിയില്‍ കിടത്താന്‍ ഞങ്ങളോട് തന്നെ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ എന്‍ഒസിക്ക് വേണ്ടി പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയും എന്നാല്‍ ഒരുപാട് സമയത്തെ കാത്തിരിപ്പിന് ശേഷം എന്‍ഒസി ആശുപത്രിയില്‍ നിന്നാണ് ലഭിക്കുകയെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ച് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം അന്ന് മരിച്ച മറ്റൊരു കുട്ടിക്ക് എന്‍ഒസി കൊടുത്തതും കോവിഡ് ടെസ്റ്റ് പോലും ചെയ്യാതെ ഉടനടി കാര്യങ്ങള്‍ ചെയ്തത് രണ്ടു നീതി നടപ്പിലാക്കുന്നതിന് തുല്യമാണ്. രാവിലെ മരിച്ച കുട്ടിയുടെ കോവിഡ് പരിശോധന വൈകിട്ട് വരെ വൈകിപ്പിച്ചത് ശരിയല്ലെന്നും ഒരു മാനുഷീക പരിഗണനപോലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ബന്ധപ്പെട്ട ജനപ്രതിനിധികളും കക്ഷി രാഷട്രീയ നേതാക്കളും എല്ലാ സഹകരണവുമായി മുന്നിലുണ്ടായിട്ടും ആസ്പത്രി അധികൃതരുടെ ഭാഗത്ത് നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ഈ മനോവേദന ഇവിടെ ചികിത്സയിലെത്തുന്ന എല്ലാവര്‍ക്കും പാഠമാവണം. അതേ സമയം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റുള്ളവരുടെയും നിര്‍ലോഭമായ സഹായം ലഭിച്ചുവെന്നും കുട്ടിയുടെ പിതാവ് ജാഫര്‍ നാലകത്ത് പറഞ്ഞു. സഹോദരന്‍ ജാഹിര്‍ നാലകത്ത്, ബന്ധു യൂനുസ് എന്‍കെ എന്നിവരും കൂടെയുണ്ടായിരുന്നു.
Post a Comment
0 Comments