Type Here to Get Search Results !

Bottom Ad

മഹാരാഷ്ട്രയില്‍ നിന്നെത്തിയ 12 പേര്‍ക്ക് കോവിഡ് വിദേശത്ത് നിന്ന് വന്നവരില്‍ മൂന്നു വയസുകാരിയും


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 12പേരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍. രണ്ടുപേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 

മെയ് 25ന് ബസിന് വന്ന 38 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 20 ന് ഒരേ ബസില്‍ വന്ന 44,45 വയസുകളുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, മെയ് 17ന് ബസില്‍ വന്ന 36 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി, മെയ് 26 ബസില്‍ വന്ന 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, മെയ് 23 ന് ബസില്‍ വന്ന 39 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, മെയ് 19 ന് ബസില്‍ വന്ന 54 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മെയ് 20 ന് ടാക്സി കാറില്‍ വന്ന 39 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മെയ് 21 ന് ഒരേ ബസില്‍ വന്ന 49,46,56 വയസുകളുള്ള  മീഞ്ച പഞ്ചായത്ത് സ്വദേശികള്‍, ഇവര്‍ക്കൊപ്പം വന്ന 39 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്നെത്തിയ രോഗികള്‍.  

മെയ് 18ന് ഖത്തറില്‍ നിന്ന് വന്ന 36 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശി, മെയ് 19ന് ഖത്തറില്‍ നിന്നും വരികയും 28ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത കുമ്പള സ്വദേശിനിയുടെ മൂന്ന് വയസുള്ള മകള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad