Type Here to Get Search Results !

Bottom Ad

കന്നട ഭാഷാ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് അവസരമൊരുക്കണം: എംസി ഖമറുദ്ദീന്‍ എംഎല്‍എ


കാസര്‍കോട് (www.evisionnews.co): കോവിഡ് 19ന്റെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ കന്നട വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കാത്ത സര്‍ക്കാറിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും എം.സി ഖമറുദ്ദീന്‍ എംഎല്‍എ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം ഉറപ്പു വരുത്തണം. കന്നട ഭാഷാ ന്യൂനപക്ഷങ്ങള്‍ മാത്രം പഠിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മഞ്ചേശ്വരം മണ്ഡലത്തിലുണ്ട്. മലയാളം മീഡിയത്തിന് സ്ഥാപനങ്ങളില്ലാത്ത പഞ്ചായത്തുമുണ്ട്. ജില്ലയില്‍ മറ്റു നിരവധി
മേഖലകളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍ കഴിയുകയാണ്. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad