Type Here to Get Search Results !

Bottom Ad

ജില്ലയില്‍ പാഠപുസ്തകം എത്തിയില്ല: എംഎസ്എഫ് പ്രക്ഷോഭത്തിലേക്ക്


കാസര്‍കോട് (www.evisionnews.co): ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം എത്താത്തത് സര്‍ക്കാരിന്റെ വീഴ്ച്ചയില്‍ പ്രതിഷേധിച്ചും,എത്രയും പെട്ടന്ന് പുസ്തകം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ക്ക് നിവേദനം നല്‍കി.

ഉടന്‍ പാീപുസ്തകം ലഭ്യമാക്കിയില്ലെങ്കില്‍ പ്രക്ഷോഭത്തിന് നേതൃത്യം നല്‍കുമെന്ന് എം എസ് എഫ് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, നഷാത്ത് പരവനടുക്കം, റഹീം പള്ളം, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, അജ്മല്‍ മിര്‍ഷാന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad