കാസര്‍കോട് (www.evisionnews.co): കാസര്‍കോടന്‍ സിനിമാ കൂട്ടായ്മയായ ജനകീയ ഫിലിം സൊസൈറ്റി പ്രവര്‍ത്തനോദ്ഘാടനം ഐഎഫ്എഫ്‌കെ ചെയര്‍മാന്‍ വികെ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് രചനയും സംവിധാനവും നിര്‍വഹിച്ച 'പൊലിയന്ദ്രം' ഡോക്യുമെന്ററിയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനവും സംവാദവും നടത്തി. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന ശ്രദ്ധേയമായ ചില അറിവുകള്‍ പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി.
അഡ്വ പി.വി ജയരാജന്‍, എം. ചന്ദ്രപ്രകാശ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, പി. ദാമോദരന്‍, വി.ആര്‍ സദാനന്ദന്‍, കുഞ്ഞമ്പു നായര്‍, ബി.കെ സുകുമാരന്‍, എ പ്രഭാകരന്‍, രവിന്ദ്രന്‍ പാടി, ഇബ്രാഹിം ചെര്‍ക്കള, സമീര്‍, മുഹമ്മദ് റാഷീദ്, അജയന്‍, എം. പത്മാക്ഷന്‍ ഡോക്യുമെന്ററി ചര്‍ച്ചയില്‍ സംബന്ധിച്ചു. സംവിധായകന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. ജനറല്‍ സെക്രട്ടറി മധു എസ്. നായര്‍ സ്വാഗതവും വി.പി നാരായണന്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments