മംഗളൂരു (www.evisionnews.co): കൊറോണ രോഗം നിയന്ത്രണ വിധേയമാകുന്നതുവരെ സ്‌കൂളുകള്‍ തുറക്കരുതെന്ന് എസ്‌കെ എസ്എസ്എഫ് ട്രെന്റ് ജില്ലാ സമിതി ദക്ഷിണ കണ്ണട ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിഡിപിഐക്കും അപേക്ഷ സമര്‍പ്പിച്ചു. ദിനേനയുള്ള കൊറോണ റോകത്തിന്റെ വലിയ തോതിലുള്ള വര്‍ധനവ് ജനങ്ങളില്‍ ഭീതിയുണ്ടാക്കിയ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇങ്ങനെയുള്ള സാഹചര്യത്തില്‍ ചെറിയ കുട്ടികളെ അപകടങ്ങളിലേക്ക് തള്ളി വിടുന്നത് ശരിയല്ല. ഇത്രയും ഗര്‍ഭിണികളില്‍ നടത്തുന്ന സ്‌കൂള്‍ പഠനങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് വലിയ പ്രതിസന്ധിയായി മാറും. ഇതുകൊണ്ട് ലാഭത്തിലേറെ നഷ്ടം സംഭവിക്കാനിടയുണ്ടെന്ന അഭ്യര്‍ത്ഥനയില്‍ അറിയിച്ചു. ട്രെന്റ് സംസ്ഥാന സമിതി അങ്കം ഇക്ബാല്‍ ബാളില, എസ്‌കെഎസ്എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദീഖ് അബ്ദുല്‍ ഖാദര്‍ ബണ്ട്വാള്‍, ട്രെന്‍ഡ് ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റ് അബ്ദുസമദ് സാലത്തൂര്‍, ട്രെന്റ ജില്ലാ കണ്‍വീനര്‍ അബുല്‍ സലാം അടൂര്‍, ഇസ്രാര്‍ ഗൂഡിനബളി സംബന്ധിച്ചു.
Post a Comment
0 Comments