സംസ്ഥാനത്തെ ആയിരക്കണക്കിന് രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്വകാര്യ ആശുപത്രികളിലും കാരുണ്യ പദ്ധതി വഴി സൗജന്യമായി നല്‍കികൊണ്ടിരുന്ന ഡയാലിസിസ് അടക്കമുള്ള ചികിത്സാ സൗകര്യങ്ങളാണ് 2020 ജൂണ്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. കാസര്‍കോട് ജില്ലയിലടക്കം ഇതിനെ ആശ്രയിച്ച് നിരവധി പാവപ്പെട്ട രോഗികളാണ് ദിവസേന ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നത്.
സര്‍ക്കാരിന്റെ തീരുമാനത്തോടെ ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായിരിക്കുന്നത് കോവിഡ് കാലത്ത് പാവപ്പെട്ട ആളുകള്‍ക്ക് സഹായകരമായ നിലപാടുകള്‍ സ്വീകരിക്കേണ്ട സര്‍ക്കാര്‍ തന്നെ അവരെ മരണത്തിലേക്ക് തള്ളിവിടുന്ന തീരുമാനങ്ങള്‍ കൈകൊണ്ടത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഈ തീരുമാനത്തില്‍ നിന്ന് പിന്മാറി പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള അടിയന്തിര നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments