Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയിലേക്ക് ചെങ്കളയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രക്തം നല്‍കി

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിലേക്ക് ചെങ്കളയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രക്തം നല്‍കി. ആശുപത്രിയിലെ ബ്ലഡ് കുറവ് ഉള്ളതിനാല്‍ രക്തം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ മുന്നോട്ടുവരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെങ്കള ശാഖാ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ രക്തം നല്‍കിയത്. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് എംഎം, ശാഖാ പ്രസിഡന്റ് നിഷാദ് ചെങ്കള, കാദര്‍ ബദരിയ, മഹ്‌റൂഫ് ബദരിയ്യ, മൊയ്തീന്‍ കോവല്‍, താജ് ഹനീഫ്, മാലിക് ചെങ്കള, റാഷിദ് പീടിക, അനീസ് കുഞ്ഞിപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad