Type Here to Get Search Results !

Bottom Ad

കോവിഡ് കാലത്ത് ആശ്വാസമായി അബുദാബി കെഎംസിസി സഹജീവിക്കൊരു സമാശ്വാസം പദ്ധതി


ബദിയടുക്ക (www.evisionnews.co): കെഎംസിസി അബുദാബി ബദിയടുക്ക പഞ്ചായത്തിന്റെ വിഷന്‍ 20-20ന്റെ ഭാഗമായി ഒരു വര്‍ഷമായി നടപ്പിലാക്കിവരുന്ന സഹജീവിക്കൊരു സമാശ്വാസം പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ചികിത്സയ്ക്ക് നിര്‍വാഹമില്ലാത്ത പഞ്ചായത്തിലെ പാവപ്പെട്ട പത്തു രോഗികള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തെ ചികിത്സാ ചെലവുകള്‍ സൗജന്യമായി ഏറ്റെടുത്തു നടത്തിയ പദ്ധതിയാണ് സഹജീവിക്കൊരു സമാശ്വാസം. 

ഗത്യന്തരമില്ലാതെ ചികിത്സക്കായി എന്ത് ചെയ്യണമെന്നറിയാത്ത പാവങ്ങള്‍ക്ക് 2019 മുതല്‍ തുണയായിരിക്കുകയാണ് സമാശ്വാസം പദ്ധതി. ഈ കോവിഡ് കാലത്ത് ജോലിയില്ലാത്ത സാമ്പത്തിക പ്രതിസന്ധികളാല്‍ വലയുന്ന പാവപ്പെട്ട അശരണര്‍ക്ക് കൂട്ടാവാന്‍ അബുദാബി കെഎംസിസിക്ക് സാധിച്ചു. ബദിയടുക്കയിലെ നാസ്‌കോ മെഡിക്കലുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad