Type Here to Get Search Results !

Bottom Ad

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തോട് അടുക്കുന്നു: ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്ത്


ദേശീയം (www.evisionnews.co): കോവിഡ് 19 രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8392 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് 1,90,535 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5394 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇന്ത്യയിലെ കോവിഡ് കേസുകള്‍ അധികം വൈകാതെ രണ്ട് ലക്ഷം കടന്നേക്കും. രാജ്യത്ത് കൂടുതല്‍ ഇളവുകളോടെ അഞ്ചാംഘട്ട ലോക്ക് ഡൗണ്‍ ഇന്നു മുതല്‍ നിലവില്‍ വരും.

ഉത്തരാഖണ്ഡില്‍ സംസ്ഥാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും സ്റ്റാഫുമടക്കം 22 പേര്‍ക്ക് കോവിഡ് കണ്ടെത്തി. മഹാരാഷ്ട്രയില്‍ 2487 പുതിയ കോവിഡ് കേസും 89 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 67655-ഉം മരണം 2286-ഉം ആയി. സംസ്ഥാനത്ത് 91 പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ആകെ രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണം 2416 ആയി. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 19844-ഉം മരണസംഖ്യ 473-ഉം ആണ്.

Post a Comment

0 Comments

Top Post Ad

Below Post Ad