Type Here to Get Search Results !

Bottom Ad

കോവിഡ് ചികിത്സ സൗജന്യമെന്ന് സര്‍ക്കാര്‍: 1,09,766 രൂപയുടെ മരുന്നു വാങ്ങിയതായി മരിച്ച രോഗിയുടെ ബന്ധുക്കള്‍


കേരളം (www.evisionnews.co): കോവിഡ് ചികിത്സ സൗജന്യമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നതിനിടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ മരിച്ച രോഗിക്ക് 1,09,766 രൂപയുടെ മരുന്നുകള്‍ വാങ്ങിയതായി ബന്ധുക്കള്‍. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച തിരുവല്ല ഇടിഞ്ഞില്ലത്തെ പിടി ജോഷിയുടെ ബന്ധുക്കളാണ് മരുന്നുകള്‍ക്കും മറ്റുമായി ഭീമമായ തുക ചെലവൊഴിതായി വെളിപ്പെടുത്തിയത്. 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് മേയ് 25നാണ് ജോഷിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. 27ന് വെന്റിലേറ്ററിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം മരിക്കുകയും ചെയ്തു. ഈ ദിവസം വരെ 1,09,766 രൂപയുടെ മരുന്ന് വാങ്ങിയതായി ബന്ധുക്കള്‍ പുറത്തുവിട്ട ബില്ലില്‍ കാണിക്കുന്നു. 48000 രൂപയുടെ മരുന്നുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സമീപത്തെ മരുന്നുഷോപ്പുകളില്‍ നിന്നാണ് വാങ്ങിയത്. 30,870 രൂപയുടെ മരുന്നുകള്‍ എറണാകുളത്ത് നിന്നും വാങ്ങി. മിക്ക പരിശോധനകളും സ്വകാര്യ ലാബില്‍ നിന്നാണ് ചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു. 

കഴിഞ്ഞ ദിവസം ചികിത്സ പിഴവുണ്ടെന്ന് കാണിച്ച് ജോഷിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മരുന്നുകള്‍ക്ക് വന്‍ തുക നല്‍കേണ്ടി വന്നതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ മരുന്നുകള്‍ ലഭ്യമാകാത്തതിനാലാണ് പുറത്തുനിന്ന് വാങ്ങിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 


Post a Comment

0 Comments

Top Post Ad

Below Post Ad