Type Here to Get Search Results !

Bottom Ad

മതിയായ സൗകര്യം ഒരുക്കാതെ ഓണ്‍ലൈന്‍ ക്ലാസ്: എംഎസ്എഫ് ഡിഡിഇ ഓഫീസ് ഉപരോധിച്ചു


കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യങ്ങള്‍ ഉറപ്പുവരുത്താത്തതിനെതിരെ കേരളത്തിലെ 14വിദ്യാഭ്യാസ ആസ്ഥാനങ്ങള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായി എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസ് ഉപരോധിച്ചു. 

ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്ത മൂന്നുലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ സൗകര്യം ഒരുക്കുക, ഓണ്‍ലൈന്‍ പഠനത്തിന് അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തണം, ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അറ്റന്റന്‍സ് നിര്‍ബന്ധമാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം നടത്തിയത്. 

എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് മൊഗ്രാല്‍, സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, സയ്യദ് താഹ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, ഷാനിഫ് നെല്ലിക്കട്ട സംബന്ധിച്ചു. വിദ്യാനഗര്‍ എസ്‌ഐ വിപ്പിന്റെ നേതൃത്വത്തില്‍ നേതാക്കളെ അറസ്റ്റുചെയ്തു നീക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad