കാഞ്ഞങ്ങാട് (www.evisionnews.co): ഓണ്‍ലൈന്‍ പഠനം ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം വിതരണത്തിന് എത്തിക്കാന്‍ സര്‍ക്കാറിന് സാധ്യമായിട്ടില്ലെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി. കഴിഞ്ഞ അക്കാദമിക് വര്‍ഷം തന്നെ ഈ വര്‍ഷത്തെ പാഠപുസ്തകം അച്ചടി പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പരസ്യം നല്‍കി പ്രചരിപ്പിച്ചിരുന്നത് കേരളം മറന്നിട്ടില്ല.
പഠന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ പ്രഥമമായും ലഭ്യമാക്കേണ്ടത് പുസ്തകമാണ്. സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസ് കുട്ടികള്‍ക്ക് പുസ്തകം ഇല്ലാത്തതിനാല്‍ പ്രഹസനമായി മാറിയിരിക്കുകയാണ്. ബീവറേജില്‍ മദ്യ വില്‍പ്പനക്കായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച സര്‍ക്കാര്‍ പാഠപുസ്തകത്തിന്റെ കാര്യത്തില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥത പുലര്‍ത്തിയില്ലെന്നും ഇനിയും വൈകിപ്പിക്കാനാണ് തീരുമാനമെങ്കില്‍ എംഎസ്എഫ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നു ആബിദ് പറഞ്ഞു.
Post a Comment
0 Comments