Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ കോവിഡ് പരിശോധനക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ തടഞ്ഞ സംഭവം: 20 പേര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.co): കുമ്പളയില്‍ കോവിഡ് പരിശോധനക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ 20 പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആരോഗ്യനിയമ നിയമ ലംഘനത്തിനുമാണ് കേസ്. പരിസരവാസികളുടെ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ ഇവര്‍ക്ക് കുമ്പള പെര്‍വാഡ് കടപ്പുറത്ത് ജോലി പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വന്നു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. 16 പേരുടെ സ്രവം പരിശോധനക്കെടുക്കാന്‍ പോയതായിരുന്നു നാലു ഡോക്ടര്‍മാരടങ്ങുന്ന എട്ടംഗസംഘം. കടപ്പുറത്ത് സാമൂഹിക ഉപകേന്ദ്രത്തിലായിരുന്നു സ്രവമെടുപ്പ് നടന്നത്. 12 പേരുടെ എടുത്തപ്പോള്‍ ഒരുകൂട്ടമാളുകള്‍ ചീത്തവിളിയും ഭീഷണിയുമായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ നടത്തിയാല്‍ ഇവിടെയും രോഗവ്യാപനമുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. വാഹനം തകര്‍ക്കാനും സംഘം ശ്രമം നടത്തിയിരുന്നു. ഒടുവില്‍ കുമ്പള പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ഒരുവയസുള്ള കുഞ്ഞിന്റെയടക്കം നാലുപേരുടെകൂടി സ്രവം എടുക്കാന്‍ ബാക്കിയുണ്ടായിരുന്നു. സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ ഭയന്ന ഇവര്‍ പിന്നീട് സ്രവം എടുക്കാതെ പിന്‍വാങ്ങി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവാകര റായിയുടെ പരാതിയില്‍ 20 ആളുടെ പേരില്‍ കേസെടുത്തതായി കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ് അറിയിച്ചു. ഡോ. സിദ്ധാര്‍ഥ് രവീന്ദ്രന്‍, ഡോ.ഡോ ഷാഹിന്‍ ഹ്സദ, ഡോ. ദിവ്യ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad