Type Here to Get Search Results !

Bottom Ad

എസ്ടിയു ദേശീയ പ്രതിഷേധ ദിനം നാലിന്; ജില്ലയില്‍ 200 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും

കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍ക്കാരിന്റെ അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണ നയത്തിനും തൊഴില്‍ നിയമങ്ങള്‍ ഏകപക്ഷീയമായി റദ്ദാക്കുന്ന നടപടിക്കുമെതിരെ ഇന്ത്യയെ വില്‍ക്കരുത്, തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കരുത് എന്ന മുദ്രാവാക്യവുമായി നാളെ നടക്കുന്ന എസ്ടിയു ദേശീയ പ്രതിഷേധ ദിനത്തില്‍ കാസര്‍കോട് ജില്ലയിലെ 200 കേത്രങ്ങളില്‍ ധര്‍ണ നടത്താന്‍ എസ്ടിയു ജില്ലാ കമ്മറ്റി തീരുമാനിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രധാന തൊഴില്‍ കേന്ദ്രങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തുന്ന ധര്‍ണ രാവിലെ 10.30മണിക്ക് ആരംഭിക്കുമെന്ന് എസ്ടിയു ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് ഹാജിയും ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചിയും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad