കുമ്പള (www.evisionnews.co): കാറില്‍ കടത്തിയ ആറു കിലോ കഞ്ചാവുമായി മൂന്നംഗ സംഘം കുമ്പളയില്‍ അറസ്റ്റില്‍. തലശ്ശേരിയിലെ ഹര്‍ഷാദ് (23), സീതാംഗോളി മുഗുവിലെ ഷരീഫ്(20), തലശ്ശേരി ധര്‍മടത്തെ സല്‍മാന്‍ മിന്‍ഷാദ്(22) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുമ്പള ടൗണില്‍ പോലീസ് ജീപ്പില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അഡീഷണല്‍ എസ്.ഐ വിനോദ്കുമാര്‍, പൊലീസ് ഡ്രൈവര്‍ വി. മനോജ് എന്നിവരാണ് മൂന്നുപേരെയും പിടികൂടിയത്.
Post a Comment
0 Comments