Type Here to Get Search Results !

Bottom Ad

അധ്യാപക അവാര്‍ഡ് ജേതാവ് ചന്ദ്രശേഖരന്‍ മാസ്റ്റര്‍ വിരമിച്ചു


ചെര്‍ക്കള (www.evisionnews.co): സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ എംകെ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ 25 വര്‍ഷത്തെ ഔദ്യോഗിക സര്‍വീസില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ചെര്‍ക്കള ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രധാനധ്യാപകനായി വിദ്യാഭ്യാസ-സാമൂഹിക സാംസ്‌കാരിക ശാസ്ത്രരംഗത്തെ മികച്ച വ്യക്തിത്വമായിരുന്നു എംകെ ചന്ദ്രശേഖരന്‍ മാസ്റ്റര്‍. 

2017-18 വര്‍ഷത്തെ മികച്ച സെക്കന്‍ഡറി അധ്യാപകനുള്ള സംസ്ഥാന  അവാര്‍ഡും അതേവര്‍ഷം സംസ്ഥാനത്തെ മികച്ച പി. ടി. എ കുള്ള അവാര്‍ഡ് ചെര്‍ക്കള സ്‌കൂളിന് ലഭ്യമാക്കുന്നതിനും തന്റെ പദവിയില്‍ സാധിച്ചിട്ടുണ്ട് .വിദ്യാഭ്യാസ മേഖലകളില്‍ കര്‍മ്മകുശലനായ അധ്യാപകനായിരുന്നു എംകെസി എന്ന് വിളിപ്പേരുള്ള ചന്ദ്രശേഖരന്‍ മാസ്റ്റര്‍. കെ പി എസ് ടി എ അധ്യാപക സംഘടനയുടെ സംസ്ഥാന സമിതി അംഗമായിരുന്ന  അദ്ദേഹം 14വര്‍ഷം ജില്ലയിലെ സയന്‍സ് ക്ലബ് സെക്രട്ടറിയായും സംസ്ഥാന-ജില്ലാ സബ്ജില്ലാ കലോത്സവങ്ങ കളിലും ശാസ്ത്രമേളകളിലും മികച്ച സംഘാടകന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് .ചെര്‍ക്കള സ്‌കൂളിന്റ അക്കാദമിക രംഗങ്ങളിലും ഭൗതിക വികസന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഏറെ  പ്രശംസനീയമാണ്.

കോട്ടയം മണിമല സ്വദേശിയായ ചന്ദ്രശേഖരന്‍ നായര്‍ 1995 ല്‍ ജില്ലയില്‍ പിഎസ്സി വഴി ആദൂര്‍ ഗവണ്‍മെന്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് അധ്യാപകനായി നിയമനം ലഭിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട്ടെത്തിയത്. 14 വര്‍ഷം നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്‌കൂളിലും 4 വര്‍ഷം ജിഎച്ച്എസ്എസ് ആദൂര്‍ സ്‌കൂളിലും അടുക്കത്ത് ബയല്‍, ബെള്ളൂര്‍ സ്‌കൂളുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

2017ല്‍ പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹം രണ്ടുമാസം ഇടുക്കി മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കാസര്‍ഗോഡ് ബേത്തൂര്‍ പാറ ഹൈസ്‌കൂളിലും  സേവനം ചെയ്ത് 2018 ജൂണിലാണ് ചെര്‍ക്കള സ്‌കൂളിലെത്തിയത്. എസ്എസ്എല്‍സി വിജയശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബേത്തൂര്‍പാറ സ്‌കൂളില്‍ ഇദ്ദേഹം നടപ്പിലാക്കിയ സ്മാര്‍ട്ട് @ 2018 ,ചെര്‍ക്കള സ്‌കൂളില്‍ നടത്തിയ സ്മാര്‍ട്ട് @2020പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. 
കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിനു സമീപമാണ് താമസം. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക ജി വത്സലകുമാരി ആണ് ഭാര്യ. മണിപ്പാല്‍ മുനിയാല്‍ ആയുര്‍വേദ കോളജ് വിദ്യാര്‍ത്ഥിനി ചിത്സാനായര്‍, കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനി സാന്ദ്ര നായര്‍ എന്നിവര്‍ മക്കളാണ്. കൊറോണാ ജാഗ്രത പശ്ചാത്തലത്തില്‍ സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ലളിതമായ യാത്രയയപ്പ് അദ്ദേഹത്തിന് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad