Type Here to Get Search Results !

Bottom Ad

ബദിയടുക്ക, പിലിക്കോട് പഞ്ചായത്തുകള്‍ കൂടി ഹോട്‌സ്‌പോട്ട് പട്ടികയില്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയിലെ ബദിയടുക്ക, പിലിക്കോട് പഞ്ചായത്തുകള്‍ കൂടി ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ജില്ലയിലെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 13ആയി . കാസര്‍കോട് നഗരസഭ (4, 23, 22 വാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണുകള്‍), പൈവളികെ (3,4), കള്ളാര്‍ (4), കോടോം ബേളൂര്‍ (14), വോര്‍ക്കാടി (1, 2), മംഗല്‍പാടി (2, 11, 20), മീഞ്ച (2), മധൂര്‍ (7), ഉദുമ (9), മഞ്ചേശ്വരം (11), കുമ്പള (6) എന്നിവയാണ് നേരത്തെ നിലവിലുണ്ടായിരുന്ന ഹോട്സ്പോട്ടുകള്‍.

ഇന്ന് 10 പ്രദേശങ്ങളെ കൂടിയാണ് ഹോട്ട് സ്പോട്ടുകളാക്കിയത്. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട് എന്നിവയ്ക്ക പുറമെ പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad