Type Here to Get Search Results !

Bottom Ad

പാറപ്പുറത്ത് പൊന്ന് വിളയിച്ച് ബെണ്ടിച്ചാലിലെ ഇബ്രാഹിം കല്ലട


ചെറുപ്പം മുതലേ കൃഷിയോട് അഭിനിവേശമായിരുന്നു കല്ലട ഇബ്രാഹിം എന്ന ബെണ്ടിച്ചാലിലെ ഈ മുപ്പത്തേഴുകാരന്. ഒരു നേരമ്പോക്കായി തുടങ്ങിയ കൃഷി ഇന്ന് വാണിജ്യാടിസ്ഥാനത്തില്‍ പുരോഗമിച്ചുവരുന്നു. 

പ്രതികൂലാവസ്ഥയെ കൃഷിക്കനുകൂലമാക്കുക (www.evisionnews.co) എന്ന ഏറെ സാഹസം നിറഞ്ഞ കാര്‍ഷിക രീതിയാണ് ഇബ്രാഹിമിന്റേത്. ഇതിനായി ഇപ്രാവശ്യം തെരഞ്ഞെടുത്ത കൃഷി ഭൂമി ഏവരെയും അത്ഭുതപ്പെടുത്തും. കംപ്രസ്സ് ചെയ്തു പൊട്ടിക്കാന്‍ പോലും പ്രയാസമുള്ള ഒരു ഏക്കറോളം പരന്നു കിടക്കുന്ന ഉറച്ച പാറയില്‍ മണ്ണിട്ട് കൊണ്ടുള്ള, 'കോവക്ക' കൃഷിയാണ് ഇപ്പോഴത്തെ പരീക്ഷണം. ഇതില്‍ വിളവെടുപ്പ് തുടങ്ങി കഴിഞ്ഞു. 

രണ്ടര ഏക്കറില്‍ പരീക്ഷിച്ചു വിജയിച്ച കഴിഞ്ഞ വര്‍ഷത്തെ കക്കിരി കൃഷി, നല്ല സാമ്പത്തിക ലാഭമായിരുന്നു.. വ്യത്യസ്ത സ്ഥലങ്ങളില്‍, വിവിധയിനം കൃഷി എന്നതാണ്, ഇദേഹത്തിന്റെ  കാര്‍ഷിക രീതിയിലെ വൈവിധ്യം. ജലദൗര്‍ലഭ്യമുള്ള ഈ പ്രദേശത്ത് (www.evisionnews.co) കുഴല്‍ക്കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്തു കൃഷിക്കുപയോഗിക്കുന്നു. വേനല്‍ കടുത്താല്‍ കുഴല്‍ക്കിണറില്‍ ജലനിരപ്പ് കുറയും.അത്തരം  അവസരങ്ങളില്‍ സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരും. 
തൊട്ടടുത്ത 'കല്ലട തോടില്‍' തടയണ കെട്ടി മഴക്കാലത്ത് ജലസംഭരണം ഉണ്ടാക്കണമെന്ന നാട്ടുകാരുടെ ചിരകാലമായുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍(www.evisionnews.co) ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. 'ദൃഢനിശ്ചയവും,ആവശ്യത്തിന് വെള്ളവും കിട്ടിയാല്‍ ഏത് ഭൂമിയിലുംപൊന്നു വിളയിക്കാനാകും... 'നാല് മക്കളുടെ പിതാവായ ഇബ്രാഹിമിന്റെ കളങ്കമില്ലാത്ത വാക്കുകള്‍. 

കൃഷിയെ ജീവവായുവായി കൊണ്ടുനടക്കുമ്പോഴും സാമൂഹിക രംഗത്തും ഏറെ സജീവമാണ് ഇബ്രാഹിം. കെട്ട്, നിര്‍മാണ മേഖലകളില്‍ കഴിവ് തെളിയിച്ച ഇദ്ദേഹം സാമൂഹിക, സാംസ്‌കാരിക സംഘടന ഫീനിക്‌സ് ബെണ്ടിച്ചാലിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad