കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയിലേക്ക്. ഇന്നലെ മാത്രം 26പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കനത്ത നിയന്ത്രണത്തിന് നിര്‍ദേശമുണ്ട്. നിലവില്‍ 15ഹോട് സ്‌പോട്ടുകളാണ് കേരളത്തിലുള്ളത്. കണ്ണൂരിലും കാസര്‍കോട്ടും മൂന്നും വയനാട്ടില്‍ ഏഴും തൃശൂരിലും കോട്ടയത്തും ഒന്നുവീതവുമാണ് ഹോട് സ്‌പോട്ടുകള്‍. കാസര്‍കോട് ജില്ലയില്‍ കുമ്പള, മംഗല്‍പാടി, പൈവളിഗെ പഞ്ചായത്തുകളാണ് പട്ടികയിലുള്ളത്.
ആഴ്ചകള്‍ക്ക് ശേഷമാണ് രണ്ടക്കത്തില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ചയും പത്തുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം കാസര്‍കോട് പത്തു പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ആറു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.
അതേസമയം രണ്ടാംഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച 177പേരില്‍ എല്ലാവരും രോഗം ഭേദമായി ആസ്പത്രി വിട്ടതോടെ ആശ്വാസത്തിലായിരുന്ന ജില്ലയില്‍ വീണ്ടും ആശങ്ക പടരുകയാണ്. പൈവളികെയില്‍ ഇന്നലെ സ്ഥിരീകരിച്ച രണ്ടു രോഗികളില്‍ ഇനിയും പോസിറ്റീവ് കേസുകളുടെ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. നാലുദിവസം മുമ്പ് മുബൈയില്‍ നിന്നെത്തിയ കോവിഡ് ബാധിതനെ കാറില്‍ കൂട്ടിക്കൊണ്ടുവന്നയാള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമാണ് രോഗ ബാധയുണ്ടായത്. പൊതുപ്രവര്‍ത്തകനായ ഇയാളും പഞ്ചായത്തംഗം കൂടിയായ ഭാര്യയും ഇതിനിടെ വിവിധയിടങ്ങളില്‍ സഞ്ചരിച്ചതായാണ് വിവരം.
Post a Comment
0 Comments