കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്തതിനാല്‍ കുവൈറ്റില്‍ നിന്നെത്തിയ സ്ത്രീകളുള്‍പ്പടെ 18 പേര്‍ കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നു. മൂന്നു ബസുകളിലായി എത്തിയ പ്രവാസികളാണ് ജില്ലയിലേക്കുള്ള പ്രവേശനാനുമതിക്കായി റോഡില്‍ കാത്തുകിടക്കുന്നത്.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മൂന്നു ബസുകളും കാലിക്കടവ് എത്തിയത്. ബുധനാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ എല്ലാവരും കാസര്‍കോട് സ്വദേശികളാണ്. ഇവരാണ് മൂന്നു മണിക്കൂറായി ഇവര്‍ റോഡില്‍ കുടുങ്ങിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ എത്തിയവരെ അതാത് പഞ്ചായത്തുകളിലെത്തിച്ച് ക്വാറന്റീന്‍ ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.
Post a Comment
0 Comments