
കാസര്‍കോട് (www.evisionnews.co) : കേരളത്തില്‍ 84പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഒരു സ്ത്രീയ്ക്കും 17 പുരുഷന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. മഹാരാഷ്ട്രയ്ക്കു പുറമേ കുവൈത്ത്(2), ഖത്തര്‍(1), ഷാര്‍ജ(1), തമിഴ്നാട്(1) എന്നിവടങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി
Post a Comment
0 Comments