Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ കണ്ടെയിന്‍മെന്റ് സോണുകളില്‍ കടകള്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ മാത്രം: കലക്ടര്‍

കാസര്‍കോട് (www.evisionnews.co): കണ്ടെന്‍മെന്റ് സോണ്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു. ആളുകള്‍ ആവശ്യമില്ലാതെ റോഡില്‍ ഇറങ്ങുന്നത് അനുവദിക്കില്ല. കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട്  അഞ്ചു വരെ  മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവു. കലക്ടറേറ്റില്‍ നടന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശക്തമായ നിരീക്ഷണം നടത്തുന്നതിന് പൊലീസ് വളണ്ടിയര്‍ സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിലേക്ക് 1276 പേര്‍ അടങ്ങുന്ന ലിസ്റ്റ് യുവജന ക്ഷേമ ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ നിന്ന് പൊലീസ് വോളണ്ടിയര്‍ നിയമനം നടത്തി അവര്‍ക്ക് ബാഡ്ജ് നല്കുന്നതിന് ജില്ലാ ാെപാലീസ് മേധാവിയെ ചുമതലപ്പെടുത്തി.

അതേസമയം പുതിയതായി മൂന്നു പഞ്ചായത്തുകള്‍ കൂടി ഹോട്‌സ്‌പോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതോടെ ജില്ലയിലെ ഹോട്‌സപോട്ടുകളുടെ എണ്ണം പത്തായി. കാസര്‍കോട് നഗരസഭ (4, 23 വാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണുകള്‍), പൈവളികെ (3,4), കള്ളാര്‍ (4), കോടോം ബേളൂര്‍ (14), വോര്‍ക്കാടി (1,2), മംഗല്‍പാടി (11), മീഞ്ച (2), മധൂര്‍ (7), ഉദുമ (9), മഞ്ചേശ്വരം (11) എന്നിവയാണ് നിലവിലെ ഹോട്‌സ്‌പോട്ടുകള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad