Type Here to Get Search Results !

Bottom Ad

പാന്‍പരാഗ് മോഷണം: നഗരസഭാ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം: സെക്രട്ടറിക്കെതിരെയും ആരോപണം

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭയുടെ ഗോഡൗണില്‍ നിന്ന് പാന്‍പരാഗ് കാണാതായ സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. ഇന്ന് രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് വിവിധ വിഷയങ്ങളെ ചൊല്ലി തര്‍ക്കവും വാക്കേറ്റവും ഉണ്ടായത്. 

നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നഗരസഭാ ഗോഡൗണില്‍ നിന്ന് പാന്‍പരാഗ് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ കാണാതായ വിഷയത്തില്‍ സെക്രട്ടറിക്കെതിരെ മുസ്ലിം ലീഗ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചു. സെക്രട്ടറി പോലീസിന് നല്‍കിയ പരാതിയില്‍ മോഷണം എന്ന വാക്ക് ചേര്‍ക്കാത്തത് ആരൊക്കെയോ രക്ഷിക്കാന്‍ ആണെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിഎം മുനീര്‍ ആരോപിച്ചു. 

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ദാമോദരന്‍ ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണത്തില്‍ ഭരണപക്ഷം തൃപ്തരായില്ല. കള്ളന്‍ നമുക്ക് മുന്നില്‍ തന്നെയുണ്ടെന്നും ഇതേ കുറിച്ച് വിശദമായിട്ടുള്ള അന്വേഷണമാണ് വേണ്ടതെന്നും ലീഗ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. 

പ്രസ് ക്ലബിന്റെ പാസോ അംഗീകാരമോ ഇല്ലാത്തവരെ പ്രസ് ഗാലറിയില്‍ പ്രവേശിപ്പിക്കരുതെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടതും നഗരസഭയിലെ കാര്‍ ഡ്രൈവര്‍ പി.എ അബ്ദുല്‍ നാസറിന്റെ സേവനം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച വിഷയവും വാക്കേറ്റത്തിന് കാരണമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad