കാസര്‍കോട്(www.evisionnews.co). കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ഡെന്റല്‍ എന്നിവ ഒഴികെയുള്ള സ്‌പെഷ്യാലിറ്റി ചികിത്സയും ഐപി വിഭാഗവും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹെല്‍ത്ത് ഡോ. എവി രാംദാസ് അറിയിച്ചു.
സ്‌പെഷ്യാലിറ്റി ചികിത്സ ആവശ്യമുള്ള രോഗികളെയാണ് ജനറല്‍ ആസ്പത്രിയില്‍ ചികിത്സിക്കുന്നത്. മറ്റു സാധാരണ രോഗങ്ങള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണം. കോവിഡ് 19 രോഗ നിര്‍വ്യാപനത്തിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ആസ്പത്രിയില്‍ എത്തണം. അനാവശ്യ സന്ദര്‍ശനവും ആളുകള്‍കൂട്ടവും ഒഴിവാക്കണമെന്നും ഡിഎംഒ പറഞ്ഞു.
Post a Comment
0 Comments