മഹാരാഷ്ട്രയില്‍ നിന്നുള്ള ബന്ധുവിനെ പൈവളികെയിലെ സിപിഎം പ്രാദേശിക നേതാവും ഭാര്യയായ പഞ്ചായത്ത് അംഗവും നാട്ടിലേക്ക് അനധികൃതമായി എത്തിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ബന്ധുവുമായി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും എത്തിയിരുന്നു. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇവരില്‍ സ്വകാര്യ ക്ലിനിക്കില്‍ പരിശോധന നടത്തിയ ഡോക്ടറും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റൈനില്‍ ഡോക്ടര്‍ ചികിത്സ നടത്തിയ സംഭവം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടന്നും പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം, രണ്ടുദിവസം ക്വാറന്റൈനിലായി ഫലം നെഗറ്റീവ് ആയതിന് ശേഷമാണ് ചികിത്സ നടത്തിയെന്നാണ് ഡോക്ടറുടെ വിശദീകരണം.
കോവിഡ് ബാധിതനുമായി സമ്പര്‍ക്കം: ക്വാറന്റൈനില്‍ പോവാതെ സ്വകാര്യ ക്ലിനികില്‍ ചികിത്സ നടത്തി: ജില്ലാ ആശുപത്രിയിലെ ഇന്‍എടി ഡോക്ടര്‍ക്കെതിരെ കേസ്
16:21:00
0
Post a Comment
0 Comments