കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി അബൂദാബിയില്‍ മരിച്ചു. തലപ്പാടി സ്വദേശി അബ്ബാസ് (45) ആണു മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്നു മഫ്‌റഖ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഖലീഫ സിറ്റിയിലെ അല്‍ഫുര്‍സാന്‍ കമ്പനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അവധി കഴിഞ്ഞ് ആറുമാസം മുമ്പാണ് അബുദാബിയിലേക്ക് തിരിച്ചത്. ഭാര്യ: ആയിഷ. കുബ്‌റ (പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി), സിനാന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി) മക്കളാണ്. ബനിയാസ് ഖബര്‍സ്ഥാനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് മറവുചെയ്തു.
Post a Comment
0 Comments