കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് മെയ് ആറിന് ചെന്നൈയില്‍ നിന്നും നാട്ടിലെത്തിയ പുല്ലൂര്‍- പെരിയ പഞ്ചായത്തില്‍ താമസിക്കുന്ന 25 വയസുള്ള പുരുഷന്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. നാട്ടിലെത്തിയ ദിവസം മുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments