Type Here to Get Search Results !

Bottom Ad

നിസാര്‍ തളങ്കര യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി


കാസര്‍കോട് (www.evisionnews.co): കെഎംസിസിയുടെ യുഎഇയിലെ ഉന്നതഘടകമായ ദേശീയ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി നിസാര്‍ തളങ്കരയെ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി നിയോഗിച്ചു. യഹ്യ തളങ്കരയ്ക്ക് ശേഷം ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ തളങ്കര സ്വദേശിയാണ് നിസാര്‍. 

ഇ. അഹമ്മദ് എംഎസ്എഫിന്റെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് എസ്ടിയു കെട്ടിപ്പടുത്തതിലെ മുഖ്യകണ്ണിയുമായിരുന്ന മജീദ് തളങ്കരയുടെ മകനാണ് നിസാര്‍. യുഎഇയിലെ ഏറ്റവും പ്രമുഖ സംഘടനയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന നിസാര്‍ തളങ്കര ഇപ്പോള്‍ ഇതിന്റെ ഭരണമുന്നണി ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. ഷാര്‍ജ കെഎംസിസിയുടെ മുഖമായ നിസാര്‍ തളങ്കര രണ്ടരപതിറ്റാണ്ടായി സേവന വീഥിയില്‍ കര്‍മനിരതനാണ്.

യുഎഇയിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉന്നതസ്ഥാനം വഹിക്കുന്ന നിസാറിന്റെ സംഘടന പ്രവര്‍ത്തനങ്ങളിലും പ്രസംഗങ്ങളിലും പ്രൊഫഷണല്‍ ടച്ച് കാണാം. ഏതൊരാവശ്യങ്ങള്‍ക്കും ഏതുസമയത്തും വിളിച്ചു ഉപദേശം തേടാനും സഹായങ്ങള്‍ ചോദിക്കാനും ഒരുഫോണ്‍ കോള്‍ അകലെ നിസാര്‍ച്ചയുണ്ടാവും. 




Post a Comment

0 Comments

Top Post Ad

Below Post Ad