Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ രോഗികളില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍: കൂടുതല്‍ പേര്‍ കുമ്പള പഞ്ചായത്തില്‍


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ മൂന്നാംഘട്ടത്തില്‍ മാത്രം 63 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയില്‍ അധികവും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ് (44 പേര്‍). അതേസമയം ജില്ലയില്‍ 21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. 

മൂന്നാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ കുമ്പള പഞ്ചായത്തിലാണ് (18 പേര്‍). പൈവളിഗെ-10, മംഗല്‍പ്പാടി-ആറ്, കാസര്‍കോട് നഗരസഭ - അഞ്ച്, വോര്‍ക്കാടി- മൂന്ന്, കോടോം-ബേളര്‍, മധൂര്‍, മീഞ്ച, ചെമ്മനാട്, ഉദുമ- രണ്ട് വീതം, മടിക്കൈ, കള്ളാര്‍, നീലേശ്വരം നഗരസഭ, അജാനൂര്‍, പൂല്ലൂര്‍-പെരിയ, തൃക്കരിപ്പൂര്‍, ചെങ്കള, മുളിയാര്‍, പുത്തിഗെ, കുംബഡാജെ, മഞ്ചേശ്വരം പഞ്ചായത്തുകളിലായി ഒന്നും വീതം പേര്‍ക്കുമാണ് മൂന്നാം ഘട്ടത്തില്‍ ജില്ലയില്‍ രോഗം സ്ഥീരികരിച്ചത്. 

Post a Comment

0 Comments

Top Post Ad

Below Post Ad