Type Here to Get Search Results !

Bottom Ad

ഹയര്‍സെക്കന്ററി പരീക്ഷ: ജില്ലയില്‍ 342 പേര്‍ ഹാജറായില്ല


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ വിവിധ ഉപജില്ലകളില്‍ നിന്നായി 6818 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പരീക്ഷ എഴുതി. വീടുകളില്‍ നിരീക്ഷണത്തിലുള്ള ആറുപേര്‍ ഉള്‍പ്പടെ 182 പേര്‍ പരീക്ഷയ്‌ക്കെത്തിയില്ല. ജില്ലയില്‍ 6547 പേരാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 160 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരായില്ല. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 10 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി.

വിഎച്ച്എസ്ഇ വിഭാഗത്തില്‍ 894 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. 18 പേര്‍ ഹാജരായില്ല. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8870 പേര്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി. ഒമ്പതുപേര്‍ പരീക്ഷ എഴുതിയില്ല. ഹയര്‍സെക്കന്ററി പരീക്ഷയില്‍ 204 വിദ്യാര്‍ത്ഥികളാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ നൂറില്‍ താഴെ കുട്ടികള്‍ മാത്രമെ അതിര്‍ത്തി കടന്ന് ജില്ലയിലെത്തിയുള്ളൂ. 

ആദ്യദിവസവും കര്‍ണാടകയില്‍ കുടുങ്ങിയ 30പേരടക്കം ജില്ലയില്‍ 30 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് എത്തിയിരുന്നില്ല. പരീക്ഷയിക്കിരിക്കേണ്ട 266പേര്‍ കര്‍ണാടകയിലായിരുന്നു. ഇതില്‍ 236പേരാണ് അതിര്‍ത്തി വഴി ജില്ലയിലെത്തിയത്. 


Post a Comment

0 Comments

Top Post Ad

Below Post Ad