കോവിഡ് കാരണം കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗതാഗത കാര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ച 6000ല്‍പരം ജനങ്ങളുടെ നോവിന്റെ കഥ എല്ലാവരും കണ്ടതാണ്. അതിനിടയില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പരീക്ഷ കുട്ടികളെ വല്ലാണ്ട് വട്ടംകറക്കി.. പലതവണ മാറ്റിപറഞ്ഞത് ഒരു കാര്യം. പക്ഷെ ഇവിടെത്തെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌ന ഗതാഗത സൗകര്യം തന്നെയായിരുന്നു. 50ല്‍പരം കുട്ടികള്‍ അടൂര്‍, ആദൂര്‍, മുള്ളേരിയ, ബെള്ളൂര്‍, ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ പോയി പഠിക്കുന്നവരായിരുന്നു. അവര്‍ക്ക് വേണ്ട ഗതാഗത സൗകര്യം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതല തന്നെയാണ്. കാരണം പരീക്ഷയോടപ്പം പ്രഖ്യാപിച്ച കാര്യമാണത്. എന്നിട്ട് ഊജംപാടി (പഞ്ചായത്ത് പ്രസിഡന്റ്) വാര്‍ഡില്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് അടക്കം നടന്നു. പഞ്ചായത്തു വാഹനം എര്‍പ്പാടാക്കുമെന്ന് പറഞ്ഞതിനാല്‍ രക്ഷിതാക്കള്‍ അതിന് വേണ്ടി മുതിര്‍ന്നില്ല. എന്നാല്‍ പരീക്ഷയുടെ തലേദിവസം അതായത് 25ന് വിളിച്ചു വാഹനം ഇല്ല. സ്വന്തം വാഹനത്തില്‍ പോകണമെന്ന് അറിയിക്കുകയും ചെയ്തു. പഞ്ചായത്ത് വാഹനം ഏര്‍പ്പാട് ചെയ്യുമെന്ന് വാഗ്ദാനം നല്‍കിയില്ലെങ്കില്‍ സന്നദ്ധ സംഘങ്ങള്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യുമായിരുന്നു.
ഇതോടെ ആശങ്കയിലായ രക്ഷിതാക്കള്‍ മുസ്ലിം ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. അതും പരീക്ഷയുടെ തലേന്ന് രാത്രി 9 മണിക്ക്. പിന്നെ എല്ലാംപെട്ടന്നായിരുന്നു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര സൗകര്യം യൂത്ത് ലീഗ്, എംഎസ്എഫ് ദേലംപാടി മേഖല (ഊജംപാടി , ദേലംപാടി, മയ്യള ) സംയുക്തമായി ഏറ്റെടുത്ത് മുഴുവന്‍ പേര്‍ക്കും യാതെരു ചിലവും കൂടാതെ ഗതാഗത സൗകര്യം ഒരുക്കി.
26 മുതല്‍ 28 വരെ ഒരു നേരം മാത്രമാണ് പരീക്ഷയുള്ളത്, രാവിലെ വാഹനത്തില്‍ കൊണ്ടുപോയി പരീക്ഷ കഴിഞ്ഞു തിരിച്ചു എത്തിക്കുന്ന രീതിയില്‍ ആണ് സൗകര്യം ചെയ്തിരിക്കുന്നത്. 29, 30 ദിവസങ്ങളില്‍ 2 നേരം വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരവനടുക്കം സ്‌കൂളില്‍ പരീക്ഷ എഴുതുന്ന 2 വിദ്യാര്‍ത്ഥികളെ ഇ എം എസ് എഫ് ജില്ലാ കമ്മിറ്റി യുമായി ബന്ധപ്പെട്ടു. സൗകര്യം ഒരുക്കുകയും തുടര്‍ന്ന് രാവിലെ ബോവിക്കാനം വരെ എത്തിച്ചു. അവിടെ നിന്ന് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം എം എസ് എഫ് പരീക്ഷ വണ്ടിയില്‍ എത്തിച്ചു.
Post a Comment
0 Comments