മൂന്നാംഘട്ടിലും അതീവ ജാഗ്രതയിലാണ് പഞ്ചായത്ത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കുന്നത്. സാമൂഹിക വ്യാപനത്തിലേക്ക് തുറന്നുവിടാതെ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നടത്തിയ സേവനം മാതൃകയാണ്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും അരലക്ഷത്തിലേറെ വരുന്ന ജനസംഖ്യയില്‍ സാമൂഹിക വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 27ല്‍ നിന്നാണ് പൂജ്യത്തിലേക്കെത്തിയത്.
2011ലെ സെന്‍സസ് പ്രകാരം 57,756 ആണ് ചെങ്കള പഞ്ചായത്തിലെ ജനസംഖ്യ. ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ജനസാന്ദ്രതാ മേഖലകളിലൊന്നുമായ പഞ്ചായത്ത്. ജില്ലയില്‍ ചെമ്മനാടിനും കാസര്‍കോട് നഗരസഭക്കും ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയായിരുന്നു. ഗള്‍ഫില്‍ നിന്നും വന്ന 15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 12 പേര്‍ക്കുമാണ് രോഗമുണ്ടായത്. ഇവരുടെ പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ 169 പേരെയും ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ 73 പേരെയും ശ്രമകരമായി കണ്ടെത്തി. തുടര്‍ പരിശോധനയുള്‍പ്പെടെ ഇതില്‍ 321 സ്രവപരിശോധനകള്‍ നടത്തി. 17ാം വാര്‍ഡായ ബേവിഞ്ചയിലായിരുന്ന ഏറ്റവും കൂടുതല്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ പത്തു പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
Post a Comment
0 Comments