21 കമ്പനികളുടെ അപേക്ഷകളില്‍ നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ സാങ്കേതിക സമിതി തെരെഞ്ഞെടുത്തത്. സ്റ്റാര്‍ട്ട് അപ്പ് മിഷനും, ഐടി മിഷനും ബെവ്‌ക്കോ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് കമ്പനിയെ തെരെഞ്ഞെടുത്തത്. ഇന്ന് കമ്പനി പ്രതികളുമായി വീണ്ടും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമാധാരണയിലേക്ക് നീങ്ങുക.
18നോ 19 മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. അതിനു മുമ്പായി ഓണ്‍ ലൈന്‍ ടോക്കണ്‍ സംബന്ധിച്ച് ട്രയല്‍ നടത്തും. ബാറുകളില്‍ നിന്നുള്ള പാഴ്‌സല്‍ വില്പനക്കും ഓണ്‍ലൈന്‍ ബുക്കിംഗ് വേണം. ബാറുകളിലെ മദ്യം പാഴ്‌സല്‍ വില്‍പന നടത്തേണ്ടത് ബെവ്‌കോയിലെ അതേ വിലയിലാണ്.
അതിനാല്‍ തന്നെ ബാറുടമകള്‍ പാഴ്‌സല്‍ വില്പനയോട് വലിയ താല്‍പര്യം കാണിക്കുന്നില്ല. ബാറുകളിലെ പാഴ്‌സല്‍ വില്‍പനക്ക് പിന്നില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
Post a Comment
0 Comments