
കാസര്‍കോട് (www.evisionnews.co): മെയ് 31നോടു കൂടി തെക്ക് കിഴക്കന്‍ അറബിക്കടലിലും മധ്യ- കിഴക്കന്‍ അറബിക്കടലിലുമായി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ മെയ് 31 മുതല്‍ ജൂണ്‍ നാലു വരെ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.
കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇനിയുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Post a Comment
0 Comments