
സ്വസ്ഥമായി പഠിച്ചു പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളെ യാത്രയുടെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തുകയാണ് സര്‍ക്കാറും ജില്ലാ ഭരണകൂടവും ചെയ്തത്. എംഎസ്എഫ് പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ഏറ്റെടുത്തത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനായത്. എന്തു താല്പര്യം സംരക്ഷിക്കാനാണ് ഒരു മുന്‍കരുതലുമില്ലാതെ പരീക്ഷ നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവന്‍ പരീക്ഷ കേന്ദ്രങ്ങളിലും എംഎസ്എഫ് കോവിഡ് കെയര്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചിരുന്നു.
Post a Comment
0 Comments