Type Here to Get Search Results !

Bottom Ad

ചെര്‍ക്കള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കോവിഡ് ഹെല്പ് ഡെസ്‌ക്കൊരുക്കി യൂത്ത് ലീഗ്

ചെര്‍ക്കള (www.evisionnews.co): ചെര്‍ക്കള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കോവിഡ് ഹെല്പ് ഡെസ്‌ക്കൊരുക്കി യൂത്ത് ലീഗ് ബേര്‍ക്ക കമ്മിറ്റി. ഹെല്‍പ് ഡെസ്‌ക്ക് ചെങ്കള പഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ സുഫൈജ മുനീര്‍ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്റഫ് പെര്‍ളം, പി.ടി.എ പ്രസിഡന്റ് ഷുക്കൂര്‍ ബടക്കേക്കര, ഹെഡ് മാസ്റ്റര്‍ ചന്ദ്രശേഖര്‍, യൂത്ത് ലീഗ് ബേര്‍ക്ക ശാഖ പ്രസിഡന്റ് ബഷീര്‍ സിഎ, ചെങ്കള സഹകരണ ബാങ്ക് ഡയറക്ടര്‍ മുത്തലിബ് ബേര്‍ക്ക, സിഎച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര, അഷ്റഫ് പുനത്തില്‍, മുനീര്‍ പൊടിപ്പളം, എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് അജ്മല്‍ മിര്‍ഷാന്‍, ജനറല്‍ സെക്രട്ടറി അറഫാത്ത് കൊവ്വല്‍, പിടിഎ മെമ്പര്‍ ഫൗസിയ ബേര്‍ക്ക, ജാബി ഷിബിന്‍ സംബന്ധിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad